പോസ്റ്റ് പെയ്ഡ് മിനി സർവീസുമായി പേടിഎം

Published by
Janam Web Desk

പോസ്റ്റ്പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോമായ പേടിഎം. പേടിഎമ്മിന്റെ ബൈ നൗ പേ ലേറ്റ൪ സേവനം വിപുലപ്പെടുത്തിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. മിതമായ നിരക്കിൽ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പണലഭ്യത നിലനിർത്തുന്നതിനായും, അവരുടെ ഗാർഹിക ചെലവുകൾ കൈകാര്യം ചെയ്യാനുമായി ബൈ നൗ പേ ലേറ്റർ ( ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്‌ക്കുക) സർവ്വീസിലൂടെ സാധിക്കും. ആദിത്യ ബി൪ള ഫിനാ൯സുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്.

പേടിഎം പോസ്റ്റ്പെയ്ഡിന്റെ 60,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്രെഡിറ്റിന് പുറമെ പോസ്റ്റ്പെയ്ഡ് മിനി ആരംഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ ലഭ്യമാകും. പലിശ രഹിത വായ്പകൾ നൽകുന്നത് വഴി മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി, വാട്ടർ ബില്ലുകൾ, പേടിഎം മാൾ ഷോപ്പിംങ് തുടങ്ങിയ പ്രതിമാസ ചെലവുകൾ അടയ്‌ക്കുന്നതിന് ഈ ലഘുവായ്പകൾ സഹായകരമാകും. ഈ പലിശ രഹിത വായ്പകൾ തിരിച്ചടയ്‌ക്കുന്നതിന് 30 ദിവസം വരെ കമ്പനി കാലയളവും നൽകുന്നു. വാർ‌ഷിക ഫീസോ ആക്ടിവേഷൻ‌ ചാർ‌ജുകളോ ഇല്ല. ചെറിയ ഫീസ് മാത്രമാണ് ഈടാക്കുക.

പ്രതിമാസ ബജറ്റുകൾ താളം തെറ്റാതെ തന്നെ പേടിഎം പോസ്റ്റ്പെയ്ഡ് വഴി ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്‌ലൈൻ മർച്ചന്റ് സ്റ്റോറുകളിൽ പണമടയ്‌ക്കാനാകും. ആയിരക്കണക്കിന് പെട്രോൾ പമ്പുകൾ, സമീപത്തെ കിരാന സ്റ്റോറുകൾ, ഫാർമസി ഷോപ്പുകൾ, പ്രമുഖ ചെയിൻ ഔട്ട്ലെറ്റുകൾ, (റിലയൻസ് ഫ്രെഷ്, അപ്പോളോ ഫാർമസി മുതലായവ) കൂടാതെ ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ (മിന്ത്ര, ഫസ്റ്റ്ക്രൈ, ഊബർ, ഡൊമിനോസ്, അജിയോ, ഫാർമസി, മുതലായവ) ജനപ്രിയ റീട്ടെയിൽ സ്ഥാപനങ്ങൾ (ഷോപ്പേഴ്സ് സ്റ്റോപ്പ്, ക്രോമ മുതലായവ) എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ പേടിഎം പോസ്റ്റ്പെയ്ഡ് വഴി പണമടയ്‌ക്കാം. ഇന്ത്യയിലെ 550ലധികം നഗരങ്ങളിൽ പേടിഎം പോസ്റ്റ് പെയ്ഡ് ലഭ്യമാണ്.

പുതുതായി വായ്പയെടുക്കാനാഗ്രഹിക്കുന്നവരെ സഹായിക്കാനും സാമ്പത്തിക അച്ചടക്കം വള൪ത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് പേടിഎം ലെൻഡിംഗ് സിഇഒ ഭാവേഷ് ഗുപ്ത പറഞ്ഞു. സമ്പദ്ഘടനയിൽ ഉപഭോഗം വ൪ധിപ്പിക്കാനുള്ള ആത്മാ൪ഥമായ ശ്രമമാണ് പോസ്റ്റ് പെയ്ഡിലൂടെ കമ്പനി ശ്രമിക്കുന്നത്. പുതിയ പോസ്റ്റ് പെയ്ഡ് മിനി സേവനത്തിലൂടെ ബില്ലുകളടയ്‌ക്കാനും കൃത്യസമയത്ത് പണമടയ്‌ക്കാനും ഉപയോക്താക്കളെ സഹായമെത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment