രാജ്യത്ത് നടക്കുന്ന വിവിധ ഉല്‍സവങ്ങളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളതും ലോകപ്രശസ്തവുമാണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവം. ഇപ്പോഴിതാ അതിനു മുന്നോടിയായി ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ഭഗവാന്‍ ജഗന്നാഥന്റെ രഥത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുകയാണ് കലാകാരനായ ബിശ്വാജിത് നായക് എന്ന യുവാവ്. 975 ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ബിശ്വാജിത് രഥത്തിന്റെ മാതൃക തയ്യാറാക്കിയത്. നന്ദിഗോസയുടെ രഥത്തിന്റെ മാതൃകയില്‍ 16 ചക്രങ്ങളും നാല് കുതിരകളും നായക് കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്.
അഞ്ചു ദിവസമെടുത്താണ് രഥത്തിന്റെ മാതൃക പൂര്‍ത്തിയാക്കിയത്. ഭഗവാന്‍ ജഗന്നാഥന്റെ ‘ഗജാനന ബേശ’യുടെ ഒരു ചെറിയ മാതൃകയും ഈ കലാകാരന്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് തന്റെ സര്‍ഗാത്മകമായ കഴിവുകള്‍ കൊണ്ട് മുമ്പും നായക് ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍ സ്നാന പൂര്‍ണിമയ്‌ക്കായുള്ള വിഗ്രഹത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിന് നായക് 1,475 ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ചിരുന്നു. 30 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയുമുള്ള മാതൃകാ വിഗ്രഹം പൂര്‍ത്തിയാക്കാന്‍ നായക്കിന് 15 ദിവസമാണ് വേണ്ടി വന്നത്.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്‌നാന പൂര്‍ണിമ ചടങ്ങുകള്‍ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ആഘോഷിച്ചത്. ജഗന്നാഥന്റെ രഥയാത്ര എല്ലാ വര്‍ഷവും ഒഡീഷയിലുടനീളം അത്യാഘോഷപൂര്‍വ്വം നടത്തുന്ന ഉത്സവമാണ്.
Comments