കൊല്ലം: കൊല്ലത്ത് പള്ളിമണ്ണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്.
ജൂൺ പതിമൂന്നിനായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹത്തെ വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ സഹകരിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശ്രീഹരി തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഇതുകണ്ട അശ്വതിയും അമിതമായി മരുന്നു കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
കൊല്ലത്തെ അസീസിയാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്. കൊല്ലം കണ്ണനല്ലൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Comments