ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് ആക്ഷൻ താരം ജാക്കി ചാൻ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജാക്കി ചാന്റെ ആഗ്രഹപ്രകടനം. നേരത്തെ മുൻ ബ്രിട്ടീഷ് കോളനിയിൽ നടന്ന ജനധിപത്യസമരത്തെ പിന്തുണച്ച താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ആഗ്രഹപ്രകടനുമായി രംഗത്ത് എത്തിയത്.
ബെയ്ജിംഗിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ താത്പര്യമുണ്ടെന്ന് ജാക്കി ചാൻ അറിയിച്ചത്. പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ. നിരവധി സിനിമാ താരങ്ങളും രാഷ്‌ട്രീയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി ഉറപ്പു നൽകിയതെല്ലാം തരും. അതിനാൽ സിപിസിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
അതേസമയം ജാക്കി ചാന്റെ പരാമർശം ഇന്ത്യൻ ആരാധകർക്കിടയിൽ പരിഹാസമുളവാക്കിയിട്ടുണ്ട്.
















Comments