കോഴിക്കോട്: കുറ്റ്യാടിയിലെ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തീക്കുനി യിലാണ് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. ഒരു ബൈക്കിൽ രണ്ടു പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണുണ്ടായിരുന്നത്. റഹീസ്, അബ്ദുൾ ജാബിർ, ജെറിൻ എന്നിവരാണ് മരണപ്പെട്ടത്. റഹീസും ജാബിറും പാതിരിപ്പറ്റ സ്വദേശികളാണ്. ജെറിൻ കാവിലുംപാറ സ്വദേശിയാണ്. വളവുകളില്ലാത്ത റോഡായിരുന്നിട്ടും അമിതവേഗതയാണ് അപകടത്തി നിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ തലയിടിച്ച് വീണതിനാലാണ് ഗുരതരമായ പരിക്കേറ്റത്. അപകടസ്ഥലത്ത് വെച്ച് ബോധരഹിതരായി കിടന്ന നിലയിലാണ് ആശുപത്രിയിലേക്ക് പ്രദേശവാസികൾ മൂന്നുപേരേയും എത്തിച്ചത്.
Comments