ന്യൂഡൽഹി : രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌ട്രപതി ഭവനിലെത്തിയാണ് മോദി രാഷ്‌ട്രപതിയെ കണ്ടത്. ഇരുവരും നിർണായക വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതായി രാഷ്‌ട്രപതി ഭവൻ ട്വീറ്റ് ചെയ്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. വാരാണസിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി രാഷ്‌ട്രപതി ഭവനിൽ എത്തിയത്. ജൂലൈ 19 നാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുക.
1,500 കോടിയുടെ വികസന പദ്ധതികളാണ് വാരാണസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പൊതു മേഖലയിൽ 100 കിടക്കകൾ ഉള്ള വനിതാ-ശിശു ക്ഷേമ ആശുപത്രിയുടെ വികസന നിർമ്മാണം ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. ബനാറസ് സർവ്വകലാശാലയുടെ ആരോഗ്യ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് വികസനം നടക്കുന്നത്, ദേശീയ പാത വികസനം, വിനോദസഞ്ചാര മേഖലാ വികസനം അടക്കമുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു.
Comments