ന്യയോർക്ക് : പാകിസ്താനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് തുറന്നടിച്ച് യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ . യുഎസ് കോൺഗ്രസ് ഹിയറിംഗിലായിരുന്നു പാക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച് ഷെർമാൻ പ്രതികരിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദുക്കളും, ക്രിസ്ത്യാനികളും വ്യാപകമായി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നുണ്ട്. ഈ മേഖലകളിൽ അമേരിക്കൻ പ്രതിനിധിയുടെ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലങ്കയുമായുള്ള യുദ്ധത്തിന് ശേഷം പാകിസ്താന്റെ വടക്ക് – കിഴക്കൻ മേഖലകളിൽ ക്രൂര കൃത്യങ്ങൾ വർദ്ധിക്കുകയാണ്. ന്യൂനപക്ഷങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും, മതം മാറ്റുന്നതും വ്യാപകമാകുന്നുണ്ട്. അതിനാൽ മേഖലയിലെ ആളുകൾക്ക് അമേരിക്കയുടെ സഹായം ഉറപ്പാക്കണമെന്നും ഷെർമാൻ വ്യക്തമാക്കി. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ സംസാരിച്ചു.
Comments