തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയത്തിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വിധി ചോദ്യം ചെയ്താണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ പരാശരന്റെ നിയമോപദേശ പ്രകാരമാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തേണ്ട ആവശ്യമില്ല. ആരുടെയും ആനുകൂല്യം നഷ്ടമാകില്ല. അനാവശ്യ തർക്കങ്ങളും ആരോപണങ്ങളും ഉന്നയിക്കരുത്. ഇതിന്റെ പേരിൽ മത സ്പർദ്ധ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സച്ചാർ കമ്മീഷൻ മുസ്ലീങ്ങൾക്കായി ശുപാർശ ചെയ്യുന്ന പദ്ധതി നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് നയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.
















Comments