അയോദ്ധ്യ: അയോദ്ധ്യ ക്ഷേത്രത്തിന് സമീപം ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. അയോദ്ധ്യയിലെ ഹനുമാൻഗ്രാഹി ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം ലഭിച്ചത്. പോലീസ് കൺട്രോൾ റൂം നമ്പറായ 112ൽ രാത്രി പത്ത് മണിയോടെയാണ് ഫോൺ കോൾ വന്നത്.
സന്ദേശത്തെ തുടർന്ന് ഉടൻ തന്നെ ക്ഷേത്രത്തിലെത്തിയ പോലീസും ബോബ് സ്ക്വാഡും ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യലഹരിയിൽ ഒരാൾ വിളിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
ഫാസിയാബാദ് സ്വദേശിയായ അനിൽ കുമാർ എന്നയാളാണ് സന്ദേശം അറിയിച്ച് പോലീസ് സ്റ്റേഷനിൽ വിളിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനിൽ കുറ്റം സമ്മതിച്ചതായും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അയോദ്ധ്യ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡ്യേ അറിയിച്ചു.
Comments