ഒരു ഇന്ത്യക്കാരനും മറക്കാനാവാത്ത ദിവസമാണ് കാർഗിൽ വിജയ ദിനം . . ഇന്ത്യന്‍ സൈന്യത്തിന് ഏറെ പ്രാധാന്യമുളള ദിവസം. 60 ദിവസത്തിലേറെ നീണ്ടുനിന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകള്‍ തിരിച്ച് പിടിച്ച് ഇന്ത്യ വിജയമാഘോഷിച്ച ദിവസം. അതോടൊപ്പം രാജ്യത്തിനു വേണ്ടി ജീവന് നല്കിയ രാജ്യത്തിന്റെ അഭിമാനമായ ധീര ജവാന്മാരെയും ഈ ദിവസം നാം ഓര്‍ക്കുന്നു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം കണ്ണൂര്‍ തലശ്ശേരി അഞ്ചരക്കണ്ടിയില്‍ ഒരു പ്രദേശത്തിന്റെ പേര് തന്നെ മാറ്റി.
മൈലുള്ളി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് കാര്‍ഗില്‍ യുദ്ധത്തിനു ശേഷം കാര്‍ഗില്‍ റോഡ് എന്നാക്കി മാറ്റിയത്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം സ്വന്തം രാജ്യത്തിനു വേണ്ടി ജീവന് നഷ്ടപ്പെടുത്തിയ ജവാന്മാരുടെ സ്മരണയ്ക്ക് വേണ്ടിയാണ് അവര്‍ അവരുടെ പ്രദേശത്തിന്റ തന്നെ പേര് മാറ്റിയത്. ആ പ്രദേശക്കാര്‍ക്ക് അഭിമാനമാണ് ഇന്ന് അവരുടെ സ്ഥലം. പ്രദേശവാസികള്‍ ഒന്നടങ്കം ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ ഫലമായാണ് സ്ഥലത്തിന്റെ പേര് മാറ്റിയത്.
രാജ്യത്തിനു വേണ്ടി അവര്‍ ഒറ്റക്കെട്ടായി നിന്നു. എല്ലാ വര്‍ഷവും ഈ ദിവസം അവര്‍ ആഘോഷിക്കുന്നു. പായസമുണ്ടാക്കി പ്രദേശത്ത് മുഴുവനായും വിതരണം ചെയ്യുന്നു. ഓണ്‍ലൈന്‍ സര്‍വീസുകള്‍, പോസ്റ്റ് ഓഫീസ് പാഴ്സലുകള്‍ എന്നിവയെല്ലാം കാര്‍ഗില്‍ എന്ന സ്ഥലപ്പേരു ചേര്‍ത്താണ് വരുന്നത്. ഇവിടം കാര്‍ഗില്‍ എന്നറിയപ്പെടുന്നതില്‍ ഈ പ്രദേശവാസികള്‍ ഏറെ അഭിമാനിക്കുന്നു.
Comments