ആമസോണിലൂടെ നിരവധി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലെ ആല്‍ന്‍വിക്കില്‍ താമസിക്കുന്ന അമ്പത്തിയഞ്ചുകാരനായ മാര്‍ക്ക് റീഡ് വീട്ടിലെത്തിയ പാഴ്‌സലിന്റെ വലിപ്പം കണ്ട് അന്തം വിട്ടുപ്പോയി. അടുത്തിടെയാണ് ഒരുചെറിയ കുപ്പി വിറ്റാമിന്‍ ഗുളികകളും ഇറച്ചി ഗ്രില്‍ ചെയ്യാന്‍ സ്‌ക്യൂവറും ആമസോണിലൂടെ അദ്ദേഹം വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിയത് വലിയൊരു പാഴ്‌സലും. തെറ്റായ പാഴ്‌സലാണ് തനിക്ക് ലഭിച്ചത് എന്നാണ് അദ്ദേഹം ആദ്യം കരുതിയത്.
കാരണം ഒരു ടിവി പായ്‌ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്സിലാണ് 815 രൂപ വിലയുള്ള 120 വിറ്റാമിന്‍ ഡി3 ഗുളികകളുടെ കുപ്പിയും, 768 രൂപ വിലയുള്ള നീളമുള്ള സ്‌ക്യൂവറും മാര്‍ക്കിന്റെ വീട്ടുപടിക്കലെത്തിയത്. മൂന്ന് ഇഞ്ച് ഉയരമുള്ള പ്ലാസ്റ്റിക് കുപ്പിയും ഏകദേശം രണ്ടര അടി നീളമുള്ള ബാര്‍ബിക്യൂ സ്‌ക്യൂവറും പായ്‌ക്ക് ചെയ്യാന്‍ ടിവി പായ്‌ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്സ് ആവശ്യമില്ലല്ലോ.
എന്നാല്‍ പായ്‌ക്കറ്റ് പൊളിച്ചപ്പോള്‍ മാര്‍ക്ക് ധാരാളം പേപ്പര്‍ കൊണ്ട് പൊതിഞ്ഞ വിറ്റാമിന്‍ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തി. ബോക്‌സിന്റെ അടി വരെ തപ്പിയ ശേഷമാണ് വിറ്റാമിന്‍ ഗുളികയുടെ കുപ്പിയും സ്‌ക്യൂവറും കണ്ടെത്തിയത്. വളരെ ചെറിയ രണ്ട് ഇനങ്ങള്‍ക്കായി അവര്‍ ഇത്രയധികം പാക്കേജിംഗ് ഉപയോഗിക്കുമെന്ന് എനിക്ക് വിശ്വസിക്കാനായില്ലെന്നും ബോക്‌സിനും പേപ്പറിനും ഗുളികയുടെ കുപ്പിയേക്കാള്‍ ഭാരമുണ്ടെന്നും മാര്‍ക്ക് പറഞ്ഞു.
Comments