ശ്രീനഗർ : ജമ്മു കശ്മീരിൽ ഇസ്ലാമിക മതപാഠശാലയ്‌ക്ക് തീപിടിച്ചു. കെട്ടിടം ഭാഗീകമായി കത്തിനശിച്ചു. കുൽഗാം ജില്ലയിലെ ദാറുൾ ഉലൂം സവ അസ് സബീലിലാണ് തീപിടുത്തം ഉണ്ടായത്.
വൈകീട്ടോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായം ഇല്ല. പാഠശാലയിലെ മേശകളും കസേരകളും കത്തി നശിച്ചിട്ടുണ്ട്.
മതപാഠശാലയിലെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തീ ആളിക്കത്തുന്നതു കണ്ട പ്രദേശവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.
ഖാദിപോരയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് തീ അണയ്ച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments