ബിജിനോര്‍ : ഭാര്യയുമായി മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. യുപിയിലെ ബിജ്നോർ ജില്ലയിലെ മണ്ഡവാലിയിലാണ് സംഭവം. പ്രതിയായ മുഹമ്മദ് നാസിം ഭാര്യയുമായി മദ്യപിച്ച് സ്ഥിരം വഴക്കിടും.വഴക്കിനെ തുടര്‍ന്ന് ഇവർതമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു. മുഹമ്മദ് നസീം ഒന്നര വർഷം മുമ്പാണ് റാഹത്പൂർ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള മഹ്താബ് ജഹാനെ വിവാഹം കഴിച്ചത്
എന്നാൽ ഇയാൾ മദ്യപിച്ച് ഭാര്യവീട്ടിലെത്തി വഴക്കിടുകയായിരുന്നു.ജഹാനെ തന്റെ കൂടെ അയക്കണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വഴക്കിടാൻ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള വാക്തർക്കമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.വഴക്കിനെ തുടർന്ന് ഇയാൾ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തടിക്കുകയായിരുന്നു.
ജഹാന്റെ ബന്ധുക്കൾ കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനിയില്ല. മരിണം ഉറപ്പിക്കുന്നതുവരെ തുടർച്ചയായി ഇയാൾ കുഞ്ഞിനെ തറയിലടിക്കുകയായിരുന്നുവെന്നാണ ബന്ധുക്കൾ പറയുന്നത്.
മഹ്താബ് ജഹാന്റെ പരാതിയെതുടര്‍ന്നാണ് നസിമിനെ പോലീസ് അറസറ്റ് ചെയ്തത്.ഇയാൾ ഇപ്പോൾ ജയിലാണ്. ബിജിനോര്‍ പോലിസ് സുപ്രണ്ട് ധര്‍മ്മവീര്‍ സിംഗാണ് ക്രൂരമായ ഈ കൊലപാതകത്തിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്.
Comments