ന്യൂയോർക്ക്: ഭീകരർക്ക് രാസായുദ്ധങ്ങൾ ലഭിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കുന്നത് സിറിയയാണെന്ന് ഇന്ത്യ. യു.എൻ.സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയ്‌ക്കായി സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് മുന്നറിയിപ്പ് നൽകിയത്.
ഭീകരർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആയുധസഹായങ്ങളെക്കുറിച്ച് നിരന്തരം ഇന്ത്യ സൂചനകൾ നൽകുന്ന വിവരം തിരുമൂർത്തി ഓർമ്മിപ്പിച്ചു. ഭീകര സംഘടനകൾക്കും വ്യക്തികൾക്കും രാസായുധം ലഭിക്കാനുള്ള എല്ലാ സാദ്ധ്യതകളും വർദ്ധിച്ചത് ഏറെ ഗുരതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും തിരുമൂർത്തി പറഞ്ഞു.
ജനുവരിയിൽ സുരക്ഷാ കൗൺസിൽ അംഗമായതു മുതൽ ഇന്ത്യ രാസായുധ വിഷയവും ഭീകരബന്ധവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിറിയ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന അയഞ്ഞസമീപനം ഏറെ ഗുരതമായ പ്രത്യാഘാത മുണ്ടാക്കുമെന്നും തിരുമൂർത്തി പറഞ്ഞു. രാസായുധം ആര് ഉണ്ടാക്കുന്നതും കൈവശം വയ്‌ക്കുന്നതും ഇന്ത്യ ശക്തമായി എതിർക്കും. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്‌ട്ര തലത്തിൽ അന്വേഷണം ശക്തമാക്കണം. ഇതിന് മുന്നോടിയായി ആരംഭിച്ച രാസായുധ പ്രതിരോധത്തിനായുള്ള ലോകരാജ്യങ്ങളുടെ സമ്മേളനം സുപ്രധാന വേദിയാണെന്നും ഇന്ത്യ പറഞ്ഞു.
‘ഏഷ്യൻ മേഖലയിലെ ഭീകര സംഘടനകളുടേയും വിഘടവാദികളുടേയും സാന്നിദ്ധ്യം എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യയ്‌ക്ക് ദശകങ്ങളായുള്ള അനുഭവമാണുള്ളത്. ഭീകരരുടെ കേന്ദ്രമെന്ന നിലയിൽ സിറിയയേയും സമീപപ്രദേശങ്ങളേയും ഇനിയും അവഗണിക്കാൻ അന്താരാഷ്‌ട്രസമൂഹത്തിന് സാദ്ധ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി
















Comments