കാബൂൾ: താലിബാനെതിരെ ശക്തമായ പ്രത്യാക്രമണം തുടർന്ന് അഫ്ഗാൻ സൈന്യം. ഭീകരർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ 13 പേരെ വധിച്ചു. 8 ഭീകർക്ക് ഗുരതരമായി പരിക്കേറ്റു. തക്ഹാർ പ്രവിശ്യയിലാണ് അഫ്ഗാൻ സൈന്യം മിന്നലാക്രമണം നടത്തിയത്.
അഫ്ഗാൻ വ്യോമസേന ശക്തമായ പ്രത്യാക്രമണം നടത്തി. താലിബാൻ ഭീകരരുടെ തക്ഹാർ പ്രവിശ്യയിലെ താലേക്വാൻ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സൈന്യം തിരിച്ചടിച്ചത്. താലിബാൻ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടു. 8 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാൻ വ്യോമസേന അറിയിച്ചു.
അഫ്ഗാനിലെ ജനവാസ മേഖലയിൽ താലിബാൻ നടത്തുന്ന ക്രൂരതകൾക്കെതിരെയാണ് വ്യോമസേനയുടെ മറുപടി. ഇന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ അഫ്ഗാൻ വിഷയം ഉന്നയിക്കാനിരിക്കേയാണ് പുലർച്ചെ വ്യോമസേന താലിബാൻ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ആദ്യമായാണ് അഫ്ഗാൻ വിഷയം ചർച്ചയ്‌ക്ക് വരുന്നത്.
താലിബാൻ കാബൂളിൽ ഇതുവരെ നടത്തിയ ആക്രമണം അഫ്ഗാൻ രക്ഷാ സമിതിയിൽ ഉന്നയിക്കും. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ പ്രതിരോധ മന്ത്രി ജനറൽ മിസ്മില്ല മുഹമ്മദിയുടെ വീടിന് നേരെ താലിബാൻ ചാവേർ ആക്രമണം നടത്തിയത്. ഇന്നലെ ഇന്ത്യ നിർമ്മിച്ചു നൽകിയ സൽമാ അണക്കെട്ടിന് നേരെ റോക്കറ്റാക്രമണവും താലിബാൻ നടത്തി. ഇതിനിടെ അഫ്ഗാൻ അതിർത്തിയിൽ റഷ്യ താജിക്കിസ്താനുമായി സംയുക്ത സൈനിക പരിശീലനം ആരംഭിച്ചതും മേഖലയിൽ താലിബാന് തിരിച്ചടിയാണ്.
















Comments