ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ചെങ്കോട്ടയ്‌ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചു. ഓഗസ്റ്റ് 15 വരെ ജനങ്ങൾക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാകിസ്താൻ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പോലീസിന് ലഭിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാനായി ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നിൽ പോലീസ് വലിയ കണ്ടെയ്‌നറുകൾ നിരത്തിയിട്ടുണ്ട്. ദേശീയ പതാക ഉയർത്തൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ നടക്കുന്നത് ചെങ്കോട്ടയിലാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ചെങ്കോട്ടയ്‌ക്ക് സമീപത്തുകൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു. വെബ്‌സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റേതാണ് ഡ്രോണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
സുരക്ഷ കണക്കിലെടുത്ത് ഡ്രോൺ, പാരാഗ്ലൈഡിംഗ്, ഹോട്ട് എയർ ബലൂൺ എന്നിവയ്‌ക്ക് ഡൽഹി പോലീസ് കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഖാലിസ്താൻ അനുകൂല സംഘടനകൾ ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും പോലീസ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
















Comments