സ്വാതന്ത്ര്യ ദിനാഘോഷം: ഡ്രോൺ ആക്രമണ സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനാഘോഷം: ഡ്രോൺ ആക്രമണ സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 05:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ചെങ്കോട്ടയ്‌ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചു. ഓഗസ്റ്റ് 15 വരെ ജനങ്ങൾക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാകിസ്താൻ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പോലീസിന് ലഭിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാനായി ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നിൽ പോലീസ് വലിയ കണ്ടെയ്‌നറുകൾ നിരത്തിയിട്ടുണ്ട്. ദേശീയ പതാക ഉയർത്തൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ നടക്കുന്നത് ചെങ്കോട്ടയിലാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ചെങ്കോട്ടയ്‌ക്ക് സമീപത്തുകൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു. വെബ്‌സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റേതാണ് ഡ്രോണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

സുരക്ഷ കണക്കിലെടുത്ത് ഡ്രോൺ, പാരാഗ്ലൈഡിംഗ്, ഹോട്ട് എയർ ബലൂൺ എന്നിവയ്‌ക്ക് ഡൽഹി പോലീസ് കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഖാലിസ്താൻ അനുകൂല സംഘടനകൾ ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും പോലീസ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

Tags: redfort
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies