കേരളത്തലെ ഐഎസ് റിക്രൂട്ടമെന്റ്; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഐഎസുമായി അടുത്ത ബന്ധം പുലർത്തിയ പ്രധാന കണ്ണിയും സഹായിയും

Published by
Janam Web Desk

ബംഗളൂരു : കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ അന്വേഷിക്കുന്ന ഐഎസ് മുഖ്യകണ്ണിയായ ജുഫ്രി ജവ്ഹാർ ദാമൂദിയും സഹായി അമീൻ സുഹൈബുമാണ് പിടിയിലായത്. കർണാടകയിലെ ഉത്തർ കന്നട ജില്ലയിലെ ഭക്ത്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് നടത്തിയ റെയ്ഡിൽ നിരവധി മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌ക്കുകളും എസ്ഡി കാർഡുകളും പിടിച്ചെടുത്തതായും എൻഐഎ അറിയിച്ചു.

പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരുമായി ജുഫ്രി ബന്ധം പുലർത്തിയിരുന്നു. ഐഎസ് പ്രൊപ്പഗൻഡ പ്രചരിപ്പിക്കുകയും അതിലൂടെ കൂടുതൽ ആളുകളെ ഭീകര സംഘടനയിലേയ്‌ക്ക് ചേർക്കുകയുകയുമായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജുഫ്രി സമൂഹമാദ്ധ്യമങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഐഎസ് ആശയ പ്രചരണത്തിനുള്ള പ്രതിമാസ ഓൺലൈൻ മാസികയായ ‘വോയ്സ് ഓഫ് ഹിന്ദ്’ പുറത്തിറക്കുന്നതിലുള്ള പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.

പല വ്യാജ പേരുകളിലായി ഐഎസ്‌ഐഎസിന്റെ പ്രൊപ്പഗൻഡ ചാനലുകളിൽ ഇയാൾ അംഗമായിരുന്നു എന്നും എൻഐഎ അറിയിച്ചു. രാജ്യത്തെ മുസ്ലീം യുവാക്കളുടെ മനസിൽ ജിഹാദി ആദർശങ്ങൾ കുത്തിനിറയ്‌ക്കുകയും അവരെ തീവ്രവാദത്തിലേയ്‌ക്ക് നയിക്കുകയുമായിരുന്നു സംഘം ചെയ്തിരുന്നത്. ഇതിനായി പല ഗ്രൂപ്പുകളും ചാറ്റുകളും ആരംഭിച്ചു. ടെലഗ്രാം ഇൻസ്റ്റഗ്രാം, ഹൂപ്പ് എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് സംഘം ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിലെ മുഖ്യകണ്ണി ജുഫ്രി ആയിരുന്നു.

അബു ഹാസിർ അൽ ബാദ്ര എന്ന പേരിലാണ് ഇയാൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നത്. ഐഎസ് ഭീകര സംഘടനയുമായി ബന്ധം പുലർത്തിയതിന് അറസ്റ്റിലായ അദ്‌നാൻ ഹസൻ ദാമൂദിയുടെ സഹോരൻ കൂടിയാണ് ജുഫ്രി ജാവ്ഹാർ ദാമൂദി. 2016 ലാണ് അദ്‌നാനെ എൻഐഎ പിടികൂടിയത്. ഇതോടെ കേരളത്തിലെതുൾപ്പെടെയുള്ള ഐഎസ് റിക്രുട്ട്‌മെന്റിൽ രാജ്യത്ത് കഴിഞ്ഞ 20 ദിവസത്തിനിടയിൽ 10 ഓളം ഭീകരരെ അറസ്റ്റ് ചെയ്തു എന്നാണ് വിവരം.

Share
Leave a Comment