ദൂരങ്ങള്‍ താണ്ടി വന്ന വവ്വാല്‍ ഒടുവില്‍ പൂച്ചയുടെ വായില്‍ അകപ്പെട്ടു. ലണ്ടനില്‍ നിന്നും റഷ്യ വരെ പറന്നെത്തിയ വവ്വാല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. വവ്വാലിന്റെ ഈ പറക്കല്‍ വലിയ അദ്ഭുതമാണ് സമ്മാനിച്ചത്. ഇത് നിരീക്ഷിച്ചവരെല്ലാം ശരിക്കും മൂക്കത്ത് വിരല്‍ വെച്ചു പോയിരുന്നു. എന്നാല്‍ പറന്നിറങ്ങിയ വവ്വാല്‍ അവസാനം പൂച്ചയുടെ വായിലായത് ഏറെ വിഷമകരമായ കാര്യം തന്നെയാണ്. 1,254 മൈല്‍ അധികം ദൂരം പറന്നാണ് ഒരു ചെറിയ വവ്വാല്‍ ഏവരെയും അമ്പരപ്പിച്ചത്.
മനുഷ്യന്റെ തള്ളവിരലിന്റെ വലിപ്പം മാത്രമാണ് ഈ വവ്വാലിന് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോള്‍ജിനോ എന്ന റഷ്യന്‍ ഗ്രാമത്തില്‍ നിന്നാണ് വവ്വാലിനെ കണ്ടെത്തിയത്. 2016 ല്‍ ബെഡ്ഫോണ്ട് ലേക്സ് കണ്‍ട്രി പാര്‍ക്കില്‍ നിന്നും ഇതിനെ തിരിച്ചറിയാനുള്ള ഒരു വളയമിട്ടിരുന്നു.
യുകെയില്‍ കണ്ടെത്തിയ ഏറ്റവും ദൂരം കൂടിയ ദേശാടനം കൂടിയാണ് ഈ യാത്ര. എന്നാല്‍ കഴിഞ്ഞ മാസം അവസാനമാണ് വവ്വാലിനെ പൂച്ച പിടിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വവ്വാലിന് പിന്നീട് ജീവന്‍ നഷ്ടമായി. എന്നാലും ദൂരങ്ങള്‍ താണ്ടിയ യാത്ര ചരിത്ര റെക്കോര്‍ഡാണ്.
Comments