ഛണ്ഡീഗഡ് : ടോക്കിയോ ഒളിമ്പിക്‌സ് ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ രവികുമാർ ദഹിയയുടെ വീട് സന്ദർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കുടുംബാംഗങ്ങളുമായി സംവദിച്ചു. സോനിപതിലെ നഹ്രി ഗ്രാമത്തിലാണ് രവികുമാർ ദഹിയയുടെ കുടുംബമുള്ളത്.
ദഹിയയുടെ വിജയത്തിൽ ഖട്ടർ രക്ഷിതാക്കളെ അഭിനന്ദിച്ചു. ഗ്രാമവാസികളുടെ എല്ലാ പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കുമെന്ന് ഉറപ്പു നൽകി. ദഹിയയുൾപ്പെടെയുള്ള കായിക താരങ്ങൾക്ക് നൽകുന്ന പ്രചോദനത്തിൽ ഖട്ടറിന് ഗ്രാമവാസികളും കുടുംബവും നന്ദി അറിയിച്ചു.അന്താരാഷ്‌ട്ര വേദികളിൽ മത്സരിക്കാനുള്ള അന്തരീക്ഷം കായിക താരങ്ങൾക്കായി ഒരുക്കിക്കൊടുക്കുന്ന അദ്ദേഹത്തെ ഗ്രാമീണർ പ്രശംസിച്ചു.
മെഡൽ നേട്ടത്തിന് പിന്നാലെ ദഹിയയ്‌ക്ക് നാല് കോടി രൂപയും, സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് സന്ദർശിച്ചത്. ഒളിമ്പിക്‌സിൽ 57 കിലോ വിഭാഗത്തിലാണ് ദഹിയ വെള്ളിമെഡൽ നേടിയത്.
അതേസമയം ഒളിമ്പിക്‌സിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് വലിയ പ്രോത്സാഹനമാണ് ഹരിയാന സർക്കാർ നൽകുന്നത്. ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്‌ക്ക് ആറ് കോടിയും, വെങ്കല മെഡൽ നേടിയ ബജ്രംഗ് പൂനിയയ്‌ക്ക് 2.5 കോടിരൂപയും സർക്കാർ പാരിതോഷികം.
















Comments