തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് സ്വീകരണം നൽകും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയ്‌ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ചാണ് സ്വീകരണം. സംസ്ഥാന സർക്കാർ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക് ആസോസിയേഷൻ, ഹോക്കി അസോസിയേഷൻ എന്നിവ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പിക് മേഴ്സി കുട്ടൻ ഒളിമ്പിക് ആസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ ,എറണാകുളം ജില്ലാ കളക്ടർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഡയറക്ടർ എന്നിവർ സ്വീകരണത്തിൽ പങ്ക്‌ചേരും. സ്വീകരണം നൽകിയ ശേഷം ശ്രീജേഷിനെ എരുമേലി വരെ കായിക രംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അനുഗമിക്കും. കൊറോണ മാർഗ്ഗ നിർദ്ദശങ്ങൾ കൃത്യമായി പാലിച്ചാകും സ്വീകരണ പരിടിപാടികൾ.
ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങൾ ഇന്ന് ഉച്ചയോടെ ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയെത്തിയിട്ടുണ്ട്. ചരിത്രനേട്ടവുമായി രാജ്യത്ത് എത്തിയ താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണമാണ് വിമാനത്താവളത്തിൽ നൽകിയത്.
Comments