ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നോവാക് ജോക്കോവിച്ച് ഈ മാസം നടക്കുന്ന വെസ്‌റ്റേൺ ആൻഡ് സതേൺ ഓപ്പൺ ടെന്നീസ് ടൂർണെമെന്റിൽ നിന്ന് പിൻമാറി. സിൻസിനാറ്റിയിൽ വച്ച് ഈ മാസം 14 മുതൽ 22 വരെയാണ് വെസ്‌റ്റേൺ ആൻഡ് സതേൺ ഓപ്പൺസ് നടക്കുന്നത്.
ഒളിംപിക്‌സിൽ സ്വർണവും നേടി ടെന്നീസ് ചരിത്രത്തിൽ ഗോൾഡൻ സ്ലാം തികക്കുന്ന ആദ്യ പുരുഷതാരമാവാനാണ് ജോക്കോവിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ടെന്നീസ് കോർട്ടിലിറങ്ങിയത്. എന്നാൽ സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനോട് തോറ്റ് പുറത്തായതോടെ ജോക്കോയുടെ ഗോൾഡൻ സ്ലാം സ്വപ്നം പൊലിഞ്ഞു.
യൂഎസ് ഓപ്പണിനായി ശാരീരികമായി തയ്യാറെടുക്കുവാനും കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനും താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിലും കിരീടമണിഞ്ഞ താരമാണ് ജോക്കോവിച്ച്.
Comments