എറണാകുളം : ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ രാഷ്ട്രീയ സ്വയംസേവക സംഘം ആദരിച്ചു. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ, സഹ പ്രാന്ത പ്രചാരക് എസ്.സുദർശൻ , പ്രാന്ത സമ്പർക്ക പ്രമുഖ് എ.ജയകുമാർ തുടങ്ങിയവരാണ് ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചത്.
ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ ശ്രീജേഷിനെ പൊന്നാടയണിയിച്ചു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
ഒളിമ്പിക്സ് സമാപനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ശ്രീജേഷ് നാട്ടിലെത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തെ അഭിനന്ദിക്കാൻ വീട്ടിലെത്തിയിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ നേടാൻ നിർണായക പങ്കാണ് ഗോൾകീപ്പർ എന്ന നിലയിൽ ശ്രീജേഷ് വഹിച്ചത്.
ടോക്കിയോ ഒളിമ്പിക്സിൽ ഭാരതത്തിനു വേണ്ടി, ഹോക്കിയിൽ വെങ്കല മെഡൽ നേടിക്കൊടുത്ത ഒളിമ്പ്യൻ ശ്രീജേഷിനെ രാഷ്ട്രീയ സ്വയംസേവക…
Posted by V S Ajesh Kumar on Wednesday, August 11, 2021
Comments