ന്യൂഡൽഹി : ഭീകരതയെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത ഹിന്ദുക്കൾക്ക് പൂർവ്വീക സ്വത്തുക്കൾ ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഒൻപതു പേരുടെ പൂർവ്വീക സ്വത്തുക്കൾ കൈമാറിയതായും അദ്ദേഹം അറിയിച്ചു.
കശ്മീരിൽ നിന്നും പലായനം ചെയ്ത ഹിന്ദുക്കൾ സ്വത്തുക്കൾ തിരികെ ലഭിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹിന്ദുക്കൾക്ക് സ്വത്തുക്കൾ ലഭിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒൻപത് പേർക്ക് ഇതിനോടകം തന്നെ സ്വത്തുക്കൾ കൈമാറി. ബാക്കിയുള്ളവരുടെയും സ്വത്തുക്കൾ ഉടൻ കൈമാറുമെന്നും നിത്യാനന്ദ റായ് ലോക്‌സഭയെ അറിയിച്ചു.
1977 ലെ കുടിയേറ്റക്കാരുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ടുള്ള നിയമ പ്രകാരം സ്വത്തുക്കൾ കൈമാറാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റുമാർക്കാണ്. സ്വന്തം ഭൂമി വിട്ടുകിട്ടുന്നതിനായി കുടിയേറ്റക്കാർക്ക് ജില്ലാ മജിസ്‌ട്രേറ്റുമാരെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments