ന്യൂയോര്‍ക്ക് : രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് അധിക ഡോസുകള്‍ അനുവദിക്കുന്നതിനായി അമേരിക്കയില്‍ പഠനങ്ങള്‍ സജീവം. അധിക ഡോസുകള്‍ക്കായി എഫ്.ഡി.എ ഭേദഗതിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊഡേണ, ഫൈസര്‍ വാക്‌സിനുകളാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനായി തെരഞ്ഞെടുക്കുന്നത്.
രണ്ട് വാക്സിന്‍ ഡോസുകള്‍ ലഭിച്ച ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്ക് ഇപ്പോഴും കോവിഡ് ബാധിച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൊറന്റോ ഗവേഷകര്‍ പഠനം ആരംഭിച്ചത്.
120 ട്രാന്‍സ്പ്ലാന്റ് രോഗികളില്‍ നടത്തിയ പുതിയ പഠനത്തില്‍, രണ്ടാമത്തെ ഡോസ് കൊടുത്ത് രണ്ട് മാസത്തിന് ശേഷം നല്‍കിയ മൂന്നാമത്തെ ഡോസിന്റെ ഫലങ്ങള്‍ പരിശോധിച്ചിരുന്നു. മൂന്നാമത്തെ ഷോട്ടിന് ഒരു മാസത്തിനുശേഷം, അത് ലഭിച്ചവരില്‍ 55% ആന്റിബോഡി ഉണ്ടായതായി കണ്ടെത്തി.
പ്ലേസിബോ ഷോട്ട് ലഭിച്ച രോഗികളിലാകട്ടെ ആവശ്യമായ ആന്റിബോഡി പതിനെട്ട് ശതമാനം മാത്രമാണ് കണ്ടെത്താന്‍ കഴിച്ചത്. ടൊറന്റോയിലെ നെറ്റ്വര്‍ക്കിലെ അജ്മേര ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ബുധനാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്കും കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ള മറ്റുള്ളവര്‍ക്കും പലപ്പോഴും അവരുടെ ആദ്യ വാക്സിന്‍ കോഴ്സിന് മതിയായ ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ജേര്‍ണല്‍ വ്യക്തമാക്കുന്നത്
















Comments