ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ വൻ തോതിൽ ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തി. കുപ്‌വാര ജില്ലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയത്.
ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന വിവരം ലഭിച്ച സ്ഥലങ്ങളിലാണ് പോലീസും സി.ആർ.പി.എഫും സംയുക്ത റെയ്ഡ് നടത്തിയത്. നിയന്ത്രണരേഖയ്‌ക്കടുത്തുള്ള ഹജീത്ര, താഡ് ഗ്രാമങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തിയത്.
അഞ്ച് പിസറ്റളുകൾ അതിനാവശ്യമായ വെടിയുണ്ടകളും മാഗസിനും, 15 ഗ്രനേഡുകളും മയക്കു മരുന്നുകൾക്കൊപ്പം സൂക്ഷിച്ചിരുന്നതാണ് കണ്ടെത്തിയത്. ഹെറോയിൻ അടക്കമുള്ള മയക്കു മരുന്നുകളാണ് ഭീകരരുടെ ഒളിത്താവളത്തിലുണ്ടായിരുന്നത്.
സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കാൻ ജമ്മുകശ്മീരിൽ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സൈന്യം അതീവ ജാഗ്രത പാലിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ എല്ലാ ദിവസവും റെയ്ഡു നടക്കുകയാണ്. നഗരപ്രദേശങ്ങളിൽ പോലീസ് നിതാന്ത ജാഗ്രത പുലർത്തുകയാണെന്നും ഇന്നലെ ഡി.ജി.പി ദിൽബാഗ് സിംഗ് വ്യക്തമാക്കിയിരുന്നു.
ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ സ്വാതന്ത്ര്യദിന പരിപാടിയാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കിടയിലുണ്ടായ ജനാധിപത്യ ബോധം ഗുണം ചെയ്തു. ഇത് സ്വാതന്ത്ര്യ ദിനാ ചരണത്തിന് കരുത്തുപകരുമെന്നും ലഫ്.ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
യുവാക്കളെ കേന്ദ്രീകരിച്ച് നിരവധി കായിക-സാംസ്‌കാരിക പരിപാടികളും സേവനപ്രവർത്തനങ്ങളും സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായ അമൃത മഹോത്സവ
ത്തിലൂടെ ജമ്മുകശ്മീരിൽ അരങ്ങേറും.
















Comments