ശ്രീനഗർ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷ പതിന്മടങ്ങ് ശക്തമാക്കി സൈന്യം. ഭീകരർക്കെതിരെ ശക്തമായ റെയ്ഡ് തുടരുന്നതിനായി സൈന്യം ഡ്രോണുകളും വ്യാപകമായി ഉപയോഗിക്കുകയാണ്.
താഴ്‌വരകളിലും കെട്ടിടങ്ങൾ അധികമുള്ള മേഖലകളിലും വിമാനതാവള പരിസരങ്ങ ളിലുമാണ് ഡ്രോണുകൾ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഡ്രോണുകളുപയോ ഗിക്കാനുള്ള പരിശീലനവും ഡ്രില്ലും സൈന്യവും ജമ്മുകശ്മീർ പോലീസും ആരംഭിച്ചു. . ശ്രീനഗറിലെ പരേഡ് നടക്കുന്ന സ്‌റ്റേഡിയത്തിലാണ് വിവിധ ഡ്രോണുകൾ ഒരേ സമയം ഉപയോഗിച്ചുള്ള ഡ്രില്ലും പരിശീലനവും നടക്കുന്നത്.
ശ്രീനഗർ വളരെ തിരക്കേറിയ നഗരമാണ്. ഒപ്പം ധാരാളം പ്രമുഖ വ്യക്തികൾ താമസിക്കുന്ന മേഖലയാണ്. സുരക്ഷാ ദൃഷ്ടിയിൽ അതീവ ശ്രദ്ധവേണ്ട മേഖലയിലാണ് ഡ്രോണുകൾ ഉപയോഗിക്കുകയെന്നും ശ്രീനഗർ എസ്.പി. (ഹെഡ്ക്വാർട്ടേഴ്‌സ്) ആരിഫ് ഷാ അറിയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പ്രത്യേകം സേനാ വിഭാഗ ങ്ങൾക്കാണ് സുരക്ഷാ ചുമതല.
Comments