ന്യൂഡൽഹി: 1.5 കോടി ജനങ്ങളാണ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഒന്നിച്ച് ദേശീയ ഗാനം ആലപിച്ചത്. റെക്കോർഡ് ചെയ്ത ഗാനം സർക്കാർ പോർട്ടലായ രാഷ്‌ട്രഗാന.ഇൻ-ലാണ് അപ്‌ലോഡ് ചെയ്തത്. സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മൻ കി ബാത്’ റേഡിയോ പരിപാടിയിൽ ദേശീയ ഗാനം ഒരുമിച്ച് പാടാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള 1.5 കോടിയിലധികം ഇന്ത്യക്കാർ ഈ പ്രത്യേക അവസരം പാഴാക്കാതെ റെക്കോർഡ് നേടാൻ അവരുടെ വീഡിയോകൾ റെക്കോർഡ് ചെയ്യുകയും അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെയും കരുത്തിന്റെയും തെളിവാണെന്നും സാംസ്‌കാരിക മന്ത്രാലയം പറഞ്ഞു.
ആഗസ്റ്റ് 15 നകം ജനഗണമന എന്ന ദേശീയ ഗാനം ആലപിക്കാനും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനും ആളുകളെ പ്രാപ്തരാക്കുന്നതിനായി മന്ത്രാലയം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എല്ലാ സ്‌കൂൾ കുട്ടികളും ഇത് റെക്കോർഡ് ചെയ്യുകയും അപ്ലോഡ് ചെയ്യുകയും ചെയ്യണമെന്ന് സർക്കാർ നിർബന്ധമാക്കി.
റെക്കോർഡ് ബ്രേക്കിംഗ് സംഖ്യകളിൽ നിന്ന്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഭാഗങ്ങളിലും നിന്നുമുള്ള ആളുകൾ ഈ സവിശേഷ സംരംഭത്തിൽ ആവേശത്തോടെ പങ്കെടുത്തു.
പ്രമുഖ കലാകാരന്മാർ, പ്രശസ്തരായ പണ്ഡിതന്മാർ, ഉന്നത നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, ധീരരായ സൈനികർ, കർഷകർ, തൊഴിലാളികൾ, എല്ലാവരും ഒരുമിച്ച് ചേർന്നാണ് ദേശീയഗാനം ആലപിച്ച് റെക്കോർഡ് സൃഷ്ടിച്ചത്.
















Comments