തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശികളായ സമദ്, അനസ് എന്നിവരാണ് പിടിയിലായത്. ഗോകുലം മെഡിക്കൽ സെന്ററിലെ ഡോക്ടറാണ് ആക്രമണത്തിനിരയായത്.
കൈക്ക് പരിക്കേറ്റ് ചികിത്സക്കെത്തിയ ഇവർ അപരമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരുപ്പ് ഊരി എറിഞ്ഞെന്നും ഡോക്ടർ നൽകിയ പരാതിയിൽ പറഞ്ഞു.
രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സിനെയും യുവാക്കൾ ആക്രമിച്ചു. ചികിത്സ നടത്തുന്ന മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് അഴിക്കാൻ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പൂരിയെറിയുകയും ചെയ്തു.
സുരക്ഷാ ജീവനക്കാരെത്തി യുവാക്കളെ തടഞ്ഞു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പിടിയിലായ അനസ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന ആളാണ്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജില്ലയിൽ ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം നടക്കുന്നത്.
















Comments