ന്യൂഡൽഹി: ധൻബാദ് ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകത്തിനു പിന്നിലുള്ളവരെ കുറിച്ചുള്ള സത്യസന്ധമായ വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പ്രതിഫലമായി നൽകുമെന്ന് സിബിഐ. ജൂലൈ 28നാണ് ഓട്ടോറിക്ഷയിൽ വന്ന അജ്ഞാതർ ജഡ്ജിയെ കൊലപ്പെടുത്തിയത്.
സംശയാതീതമായ സാഹചര്യത്തിൽ സിബിഐ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിരുന്നു. ലഖാൻ വർമ്മ, രാഹുൽ വർമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാവിലെ ജോഗിങ്ങിനിറങ്ങിയ ആനന്ദിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. എന്നാൽ ഇത് സാധാണ അപകടമല്ലെന്നും കൊലപാതകമാണെന്നും പിന്നീട് തെളിഞ്ഞു.
ജൂലൈ 31നാണ് ഛാർഗണ്ഡ് മുഖ്യമന്ത്രി ഹെമന്ത് സോറൻ കേസ് സിബിഐക്ക് കൈമാറിയത്. കുറ്റവാളികളെ പിടികൂടാനാവത്ത സാഹര്യത്തിലാണ് സിബിഐ പാരിതോഷികം പ്രഖ്യാപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഭവം പുനരാവിഷ്‌കരിച്ചിരുന്നു. കേന്ദ്ര ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയുടെ സഹായത്തോടെ ചില വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടുണ്ട്.
Comments