തിരുവനന്തപുരം : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതിരുന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഗുരുതരമായ വീഴ്ചയാണ് മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പന്റെ മരണ വിവരമാണ് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ മറച്ചുവെച്ചത്. നാല് ദിവസമാണ് തങ്കപ്പന്റെ മൃതദേഹം ആശുപത്രി ഐസിയുവിൽ സൂക്ഷിച്ചത്. വിവരങ്ങൾ അറിയാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് നാല് ദിവസം മുൻപ് തങ്കപ്പൻ മരിച്ച വിവരം പുറത്തുവന്നത്.
















Comments