കാബൂൾ : അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു. പ്രസിഡന്റ് തജികിസ്താനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഉച്ചയോടെ താലിബാൻ രാജ്യ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പലായനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.
അഫ്ഗാൻ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ കണക്കിലെടുത്താണ് തജികിസ്താനിലേക്ക് കടന്നത് എന്നാണ് ആഭ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഗാനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ താലിബാൻ ശേഖരിക്കുകയാണ്.
കാബൂൾ കൂടി താലിബാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ വൈകീട്ടോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം ഗാനി രാജ്യം വിട്ടതുമായി ബന്ധപ്പെട്ട് താലിബാൻ പ്രതികരിച്ചിട്ടില്ല.
താലിബാൻ ആക്രമണം ശക്തമായതിനെ തുടർന്ന് നേരത്തെ അഫ്ഗാനിലെ ധനകാര്യമന്ത്രിയും രാജ്യംവിട്ടിരുന്നു.
Comments