ഗാന്ധിനഗർ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാത്രികാല കർഫ്യൂ ഓഗസ്റ്റ് 28 വരെ നീട്ടി ഗുജറാത്ത് സർക്കാർ. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജുനഗഡ്, ഭാവ് നഗർ, ജാംനഗർ, ഗാന്ധിനഗർ എന്നീ 8 നഗരങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ.
കർഫ്യൂവിന് പുറമേ മറ്റു നിരോധനങ്ങളും 28 വരെ നീട്ടിയിട്ടുണ്ട്. ഭക്ഷണശാലകൾക്ക് രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. പൊതുപരിപാടികളിൽ 400 പേർക്ക് പങ്കെടുക്കാം. എന്നാൽ ഗണേശോത്സവത്തിന് അനുമതി നൽകി. പൊതു സ്ഥലങ്ങളിൽ ഒമ്പതടി ഉയരത്തിലുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കാം.
സംസ്ഥാനത്ത് നിലവിൽ 183 പേർ മാത്രമാണ് കൊറോണ ചികിത്സയിലുള്ളത്. 50 ശതമാനത്തിലധികം ആളുകലുടെ ആദ്യ ഡോസ് വാക്‌സിനേഷനും പൂർത്തീകരിച്ചു.
Comments