ന്യൂഡൽഹി: ഉച്ചഭക്ഷണം പോലുള്ള വ്യത്യസ്ത പദ്ധതികളിലൂടെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിലവിൽ 15 സംസ്ഥാനങ്ങളിൽ പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) വഴി ഗുണനിലവാരമുളള അരിയുടെ പദ്ധതി വിതരണം ചെയ്തുവരുന്നുണ്ട്. അഞ്ച് പേർ വീതം ഓരോ ജില്ലയിലും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്,തമിഴ്നാട്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പായി കഴിഞ്ഞു.
Comments