സിലിഗുരി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ യുവസങ്കൽപ്പ് യാത്ര തടഞ്ഞ് മമതാ സർക്കാർ. എം.എൽ.എ ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ യാത്ര നടത്തിയ പ്രവർത്തക രെയാണ് അറസ്റ്റ് ചെയ്തത്. യാത്രക്കായി മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്നാണ് പോലീസ് പറയുന്നത്. സിലിഗുരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് യാത്ര തടഞ്ഞത്.
യാത്ര തടഞ്ഞ പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനിടെ വിമാനത്താവളത്തിൽ അലിപുർദ്വാർ എം.പിയും കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോൺ ബാർളയെ സ്വീകരിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. അകാരണമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരേയും ബി.ജെ.പി പ്രതിഷേധം അറിയിച്ചു. തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്ത് ഒരിടത്തും യാതൊരു അനുവാദവുമില്ലാതെയാണ് പരിപാടികൾ നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യുവസങ്കൽപ്പ യാത്ര സങ്കടിപ്പിച്ചതെന്നാണ് ബി.ജെ.പി ബംഗാൾ ഘടകം വിശദീകരിക്കുന്നത്. സംസ്ഥാനത്തെ 75 സ്ഥലങ്ങളിൽ നിന്നും 75 യുവനേതാക്കൾ നയിക്കുന്ന യാത്രയാണ് ബി.ജെ.പി ആരംഭിച്ചിട്ടുള്ളത്.
















Comments