മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ ഇന്നു മുതൽ പുന:രാരംഭിച്ചു. യുഎഇ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ടിൽ ആർടി-പിസിആർ ടെസ്റ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നാല് മാസങ്ങൾക്ക് ശേഷം ഇന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം ഇവിടെ നിന്ന് പുറപ്പെടുന്നത്.
ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നിന്നും സജീവമായ പിന്തുണയോടെ ആർടി-പിസിആർ ടെസ്റ്റ് സൗകര്യം എംഐഎയിൽ സ്ഥാപിച്ചിട്ടുണ്ട്. അപ്പോളോ ഡയഗ്‌നോസ്റ്റിക്‌സാണ് വിമാനത്താവളത്തിലെ ടെസ്റ്റ് ലബോറട്ടറി പ്രവർത്തിപ്പിക്കുന്നത്.
യുഎഇ സർക്കാർ ആരോഗ്യ ആവശ്യകതകൾ അനുസരിച്ച്, ഓരോ യാത്രക്കാരനും വിമാനത്തിൽ കയറുന്നതിന് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ടെസ്റ്റുകൾ നടത്താൻ വിദഗ്ധരായ പാത്തോളജിസ്റ്റുകൾ, അത്യാധുനിക ഉപകരണങ്ങൾ, ഗുണമേന്മയുള്ള പ്രക്രിയകൾ എന്നിവ അപ്പോളോ നൽകിയിട്ടുണ്ട്.
Comments