നിയാമേ: ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഭീകരാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. നൈജറിലെ തില്ലാബേരി മേഖലയിലാണ് ആക്രമണം നടന്നത്. 13 കുട്ടികളും നാല് സ്ത്രീകളുമടക്കമാണ് ഭീകരാക്രമണത്തിന് ഇരയായത്. കൊല്ലപ്പെട്ട കുട്ടികളിൽ 15 വയസ്സിനും 17വയസ്സിനുമിടയിലുള്ള കൗമാരക്കാരാണ് കൂടുതൽ. അക്രമത്തിൽ യൂണിസെഫ് അപലപിച്ചു. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
നൈജറിലെ തില്ലാബേരി മേഖല ബാനീബാംഗോ എന്ന ഗ്രാമീണ സമൂഹം താമസിക്കുന്ന പ്രദേശമാണ്. സായുധരായ അജ്ഞാതരാണ് ഗ്രാമത്തിൽ കടന്ന് കൂട്ടക്കൊല നടത്തിയത്. മൂന്നാം തവണയാണ് ഇതേ ഗ്രാമത്തിന് നേരെ ഒരു വർഷത്തിനിടെ ആക്രമണം നടക്കുന്നത.് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്ന അവസ്ഥയാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
ആഫ്രിക്കൻ മേഖലയിൽ നിരന്തരം കൂട്ടക്കുരുതി നടക്കുന്ന ബുർക്കിനോ ഫാസോ മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് തില്ലാബേരി. നൈജീരിയിലും മാലിയിലും മറ്റ് സമീപ മേഖലകളിലുമായി ഭീകരാക്രമണം തുടർക്കഥയാകുന്നതിനെ യൂണിസെഫ് അപലപിച്ചു. ഭീകരാക്രമണത്തിൽ കുട്ടികളോടും സ്ത്രീകളോടും കാണിക്കുന്ന ക്രൂരത ഇതുവരെ ആയിരത്തിലധികം ജീവനുകളാണ് കവർന്നതെന്നും യൂണിസെഫ് ആരോപിച്ചു.
















Comments