ന്യൂഡൽഹി: സ്വകാര്യ വ്യക്തികൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം .ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്.
രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് ഉപഭോക്താവിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചിരിക്കും. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്. കൊറോണ മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേർക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിലവിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം തിരഞ്ഞെടുത്ത ബാങ്കുകളിലേ ലഭ്യമാകൂ.
Comments