കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂൽ നരനായാട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമത സർക്കാരിന് തിരിച്ചടി.
കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്‌ക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സമിതിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സംഘർഷത്തിനിടെ സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം, കൊലപാതകം എന്നിവയാണ് സിബിഐ അന്വേഷിക്കുക. ഇതിനായി പ്രത്യേക സഘം രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
ഇതിന് പുറമേയാണ് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം നടത്താനുള്ള ഉത്തരവ്. അക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളാകും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക.
കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് മമത സർക്കാരിന് തിരിച്ചടി നൽകി ഹൈക്കോടതിയുടെ ഉത്തരവ്
















Comments