ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച കേക്ക് മുഖത്ത് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അമൃത്‌സർ സ്വദേശിയായ മണി ധില്ലോൺ ആണ് വെടിയുതിർത്തത്. സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
മണി പൂജാര, വിക്രം, മണി ധില്ലോൺ എന്നിവരുടെ സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. കേക്ക് മുറിച്ചതിന് പിന്നാലെ മണി പൂജാരയും, വിക്രമും ഇത് മണി ധില്ലോണിന്റെ മുഖത്ത് തേച്ചു. ഇതേ തുടർന്ന് മൂന്ന് പേരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതിന് പിന്നാലെ ഹോട്ടലിന് പുറത്തെത്തിയ ഇരുവർക്കും നേരെ മണി ധില്ലോൺ വെടിയുതിർക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
















Comments