കാബൂൾ : അഫ്ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷൻ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ആവശ്യപ്പെട്ടു. ഹസാര നേതാവ് അബ്ദുൾ അലി മസാരിയുടെ പ്രതിമ കഴിഞ്ഞ ദിവസം പൂർണ്ണമായി താലിബാൻ തകർത്തിരുന്നു. ഇതിനെ തുടർന്നാണ് യുനെസ്‌കോ പ്രസ്താവന.
സാംസ്‌കാരിക പൈതൃങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അഫ്ഗാനിസ്ഥാനിലെ കലുഷിതമായ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും സമാധാനപൂർണ്ണമായ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും യുനെസ്‌കോ പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ സാംസ്‌കാരിക പൈതൃക സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കലാകാരൻമാർക്കും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യമുന്നയിച്ചു.
അനിസ്ലാമികാണെന്നാരോപിച്ച് രാജ്യത്ത് അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർ ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും തകർത്തിരുന്നു. കാബൂളിലെ മ്യൂസിയം, പഴയ ഹരാത്ത് നഗരം, മിനാറത്തിലെയും ജാമിലെയും പുരാവസ്തു അവശിഷ്ടങ്ങൾ ബാമിയൻ താഴ്വരയിലെ സാംസ്‌കാരിക ഭൂമികൾ എന്നിവയുടെയെല്ലാം താലിബാന്റെ ആക്രമണ ഭീതിയിലാണ്.
2001 ൽ ആദ്യമായി അധികാരത്തിലെത്തിയ സമയത്ത് ബാമിയൻ പ്രദേശത്തെ ആയിരത്തോളം വർഷം പഴക്കമുള്ള കൂറ്റൻ ശ്രീബുദ്ധ പ്രതിമകളും പൂർണമായി താലിബാൻ തകർത്തിരുന്നു. ഒരു മാസത്തോളം സമയം എടുത്താണ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ചരിത്ര സ്മാരകം ഭീകരർ വിസ്മൃതിയിലാക്കിയത്.
















Comments