കൊച്ചി: ഭിന്നശേഷിക്കാർക്ക് ഓണക്കോടി വിതരണം ചെയ്ത് സക്ഷമ. നൂറിലധികം പേരുടെ വീടുകളിൽ നേരിട്ട് എത്തിച്ചാണ് സക്ഷമ ഓണക്കോടി വിതരണം നടത്തിയത്. ഭിന്നശേഷിയുളളവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സക്ഷമയുടെ പുതിയ പ്രവർത്തന കേന്ദ്രവും ആലുവയിൽ ഉദ്ഘാടനം ചെയ്തു.
ദിവ്യാംഗ് സെൻററിന്റെ ഉദ്ഘാടനം മുൻ മിസോറാം ഗവർണ്ണറും ബിജെപിയുടെ മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. ദിവ്യാംഗ് സെൻറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഓണക്കോടി വിതരണവും നടന്നു. അംഗങ്ങൾക്ക് വീൽചെയറും സമ്മാനിച്ചു.
സക്ഷമയുടെ ഭാരവാഹികൾക്ക് ഒരുപാടിനിയും ചെയ്യാനുണ്ട്. പ്രവർത്തന കേന്ദ്രം ആരംഭിച്ചതേ ഉള്ളൂ, വയസ്, ഒരു ദിവസം. വയ്യാത്തവർ ആണെങ്കിലും, സക്ഷമയുടെ സഹോദരർ , പല സഹായ പദ്ധതികളും ചെയ്തിരിക്കുമെന്ന് സംഘടനാ ഭാരവാഹി നാരായണ രാമൻ മേനോൻ പറഞ്ഞു.
ഈ നൂറു വീടുകളിൽ , ഈ കാലത്ത് ആരും എത്തിയിട്ടില്ല. ഒരുപാട് മാതാപിതാക്കളുടെ കണ്ണുനീര് ഞങ്ങൾ കണ്ടു. അവരെ ഓർക്കാൻ ആരെങ്കിലും ഉണ്ടായല്ലോ എന്നോർത്ത് കണ്ണുനീരോടെ അവർ ദൈവത്തിനു നന്ദി പറഞ്ഞു , അദ്ദേഹം വ്യക്തമാക്കി.
















Comments