മുംബൈ: കുട്ടികളെ രക്ഷപെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന റെയിൽവേ സുരക്ഷാ സേനയുടെ റിപ്പോർട്ട് പുറത്തുവിട്ടു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്ധ്യമേഖലാ റെയിൽവേ സുരക്ഷാ സേനയാണ് ഈ വർഷത്തെ കണക്കുകൾ പുറത്തുവിട്ടത്. മുംബൈ സെൻട്രൽ റെയിൽവേ സുരക്ഷാ സേന ഈ വർഷം 477 കുട്ടികളെ രക്ഷപെടുത്തി മാതാപിതാക്കളെ ഏൽപ്പിച്ചു.
മുംബൈ കേന്ദ്രമാക്കി നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് റെയിൽവേ പോലീസ് പറയുന്നത്. ഇതുവരെ 310 ആൺക്കുട്ടികളേയും 167 പെൺകുട്ടികളേയുമാണ് പ്ലാറ്റ്‌ഫോമുകളിൽ
നിന്നും രക്ഷപെടുത്തിയത്. സന്നദ്ധ സംഘടനകളുടെ സഹായവും ഇതിന് ലഭിച്ചതായി പോലീസ് അറിയിച്ചു.
കുട്ടികളെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടു തരം സാഹചര്യങ്ങളാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പലയിടത്തുനിന്നും തട്ടിക്കൊണ്ടുവരുന്നവരെ കണ്ടെത്തു ന്നതും വീടുവിട്ട് ഓടി വരുന്ന കുട്ടികളുടേതും രണ്ടു വിധമാണ് കൈകാര്യം ചെയ്യാറ്. മാതാപിതാക്കളെ എത്രയും പെട്ടന്ന് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും പോലീസ് പറഞ്ഞു.
പുതിയ റിപ്പോർട്ട് ഈ വർഷം ജനുവരി മുതൽ ജൂലൈ മാസം വരെയുള്ളതാണ്. ആറു മാസത്തിനിടെ മുംബൈ, ഭുസാവാൽ, നാഗ്പ്പൂർ, പൂനെ, സോലാപ്പൂർ എന്നീ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് സുരക്ഷാ സേനകൾ കുട്ടികളെ കണ്ടെത്തിയിട്ടുള്ളത്. റെയിൽ വേയുടെ സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇത്തരം റിപ്പോർട്ടുകൾ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് ഇടപെടലുകൾ ഇന്ത്യൻ റെയിൽവേയ്‌ക്ക് ഏറെ അഭിമാനം നൽകുന്നതാണെന്ന് ജനറൽ മാനേജർ അനിൽകുമാർ ലഹോട്ടി പറഞ്ഞു.
















Comments