ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സ്ഥിരതയുടെ പര്യായമായ ഹാരീ കെയിനിനെ റാഞ്ചാൻ തന്ത്രങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി. യൂറോപ്പാ കോൺഫറൻസ് ലീഗ് മത്സരത്തിനായി പോർച്ചുഗലിലേക്ക് ഇംഗ്ലീഷ് നായകൻ പോകാത്തതിലും ആരാധകർ സംശയത്തിലാണ്. ടോട്ടനത്തിൽ ഏതാണ്ട് ഒറ്റയ്‌ക്ക് ടീമിനെ ജയിപ്പിച്ചുമുന്നേറുന്ന താരത്തെ സ്റ്റാർ ക്ലബ്ബായ സിറ്റി നോട്ടമിടാൻ തുടങ്ങിയിട്ട് രണ്ടു വർഷങ്ങളായി.
സിറ്റിയോട് ഒന്നും പ്രതികരിക്കാതിരിക്കുന്ന താരം സീസൺ തുടങ്ങുന്ന മത്സരത്തിൽ ടോട്ടനത്തിനൊപ്പം കളിക്കാത്തത് അഭ്യൂഹം വർദ്ധിപ്പിക്കുകയാണ്. എന്നാൽ യൂറോകപ്പിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ച താരമെന്ന നിലയിൽ കെയിൻ വീരനായകനായിരിക്കുകയാണ്. ഇതിനിടെ സീസണിൽ പരിശീലനം തുടങ്ങാൻ വൈകിയ താണ് ടോട്ടനത്തിന്റെ ആദ്യമത്സരത്തിൽ ഇല്ലാതിരിക്കാൻ കാരണമെന്നാണ് കോച്ച് പറയുന്നത്.
ലീഗുകളിലെ ട്രാൻസ്ഫർ വിൻഡോ സമയം കഴിയാൻ ഇനി 14 ദിവസം മാത്രമാണ് ബാക്കി യുള്ളത്. മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള കെയിനിന്് 150 ദശലക്ഷം പൗണ്ടാണ് (1500 കോടി ഇന്ത്യൻ രൂപ) ടോട്ടനം പ്രതീക്ഷിക്കുന്നത്. റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ്, ബെർണാഡോ സിൽവ, ബഞ്ചമിൻ മെൻഡി എന്നിവരിലൊരാളെ ഒഴിവാക്കി കെയിനിനെ സ്വന്തമാക്കാനാണ് സിറ്റി പദ്ധതിയിടുന്നത്.
Comments