റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിലെ അസിസ്റ്റന്റ് കമ്മാൻഡന്റുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം.
ഛോട്ടേദോംഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഐടിബിപി 45-ാം ബറ്റാലിയന്റെ ക്യാമ്പിന് സമീപമാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ക്യാമ്പിന് 600 മീറ്റർ അകലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.
അസിസ്റ്റന്റ് കമ്മാൻഡന്റ് സുധാകർ ഷിൻഡേ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗുർമുഖ് സിംഗ് എന്നീ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കലുണ്ടായിരുന്ന ഒരു എകെ 47 റൈഫിളും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഒരു വയർലെസ്സ് സെറ്റും തീവ്രവാദികൾ കൈവശപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments