ബെയ്ജിങ്: ജനസംഖ്യാ കുടുംബാസൂത്രണ നിയമം പാസാക്കി ചൈന. ദമ്പതിമാർക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിനാണ് ചൈന ഔദ്യോഗികമായി അംഗീകാരം നൽകിയത്. ജനന നിരക്കിൽ വലിയ ഇടിവുവന്നതും വയോജനങ്ങളുടെ എണ്ണം കൂടിയതുമാണ് അഞ്ച് വർഷമായി തുടരുന്ന രണ്ട് കുട്ടി നയത്തിന് മാറ്റം വരുത്താൻ കാരണമായത്.
കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കുടുംബത്തിന്റെ അധിക കടബാദ്ധ്യതകൾ പരിഹരിക്കാൻ നികുതി, തൊഴിൽ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ അനുബന്ധ നടപടി സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. 40 വർഷത്തോളമായി തുടർന്നുവന്ന ‘ഒറ്റക്കുട്ടിനയം’ 2016ലാണ് ചൈന അവസാനിപ്പിച്ചത്.
ചൈനയിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചിലവും, ജനസംഖ്യാ വർധനവും കണക്കിലെടുത്തായിരുന്നു ചൈന കുടുംബാസൂത്രണ നയം കൊണ്ടു വന്നത്. രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമുള്ളവരുടെ ജനസംഖ്യയുമായി തുല്യത പുലർത്തുന്നതിനുമാണ് ചൈന ഇപ്പോൾ കുടുംബാസൂത്രണ നയത്തിൽ ഇളവ് പ്രഖ്യാപിച്ചത്.
















Comments