കാബൂൾ: താലിബാൻ ഭീകരരുടെ സ്വഭാവം അറിഞ്ഞ് പ്രതിരോധം തീർത്ത് സ്‌ക്കൂളുകൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ താലിബാന്റെ ആക്രമണം നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതിരോധം തീർക്കുന്നത്. സ്വന്തം സ്‌ക്കൂളിൽ പഠിക്കുന്ന പെൺകുട്ടി കളെ സംബന്ധിച്ച രേഖകളാണ് തീയിട്ട് നശിപ്പിച്ചത്. പെൺകുട്ടികൾക്കായി സ്‌ക്കൂൾ നടത്തുന്ന ഷബാനാ റസീഖ് എന്ന അദ്ധ്യാപികയാണ് രേഖകൾ നശിപ്പിച്ചത്. രേഖകൾ പരിശോധിച്ച് പെൺകുട്ടികളെ ഭീകരർ കണ്ടെത്താതിരിക്കാനാണ് വിവരങ്ങൾ നശിപ്പി ച്ചതെന്ന് ഷബാന പറഞ്ഞു.
In March 2002, after the fall of Taliban, thousands of Afghan girls were invited to go to the nearest public school to participate in a placement test because the Taliban had burned all female students’ records to erase their existence. I was one of those girls.
1/6— Shabana Basij-Rasikh (@sbasijrasikh) August 20, 2021
അഫ്ഗാനിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഏക സ്‌ക്കൂളിന്റെ സ്ഥാപകയാണ് ഷബാനാ റസീഖ്. എനിക്ക് എന്റെ വിദ്യാലയത്തിലെ കുട്ടികളേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കണം. അതിനായി ഏറ്റവും കുറഞ്ഞത് അവരെവിടെ താമസിക്കുന്നു എന്ന വിവരം ഭീകരരുടെ കയ്യിൽ എത്താതിരിക്കാൻ നോക്കുക എന്നതുമാത്രമാണ് പോംവഴിയെന്നും ഷബാനാ റസീഖ് പറഞ്ഞു. സ്‌ക്കൂൾ ഓഫ് ലീഡർഷിപ്പ് അഫ്ഗാൻ എന്ന പേരിലാണ് പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം 20 വർഷമായി ഷബാന നടത്തുന്നത്.
ഇതിനിടെ വിദ്യാലയങ്ങളെ സംബന്ധിച്ച തീരുമാനം താലിബാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരേ ക്ലാസ്സിൽ ഒരുമിച്ച് ഇരുത്തിപഠിപ്പിക്കരുതെന്ന ഫത്വയാണ് താലിബാൻ പുറപ്പെടുവിച്ചത്. പെൺകുട്ടികളെ പ്രത്യേകം ക്ലാസ് മുറിയിലിരുത്തി പഠിപ്പിക്കണമെന്നും അദ്ധ്യാപികമാർ മാത്രമേ പഠിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
















Comments