ബംഗളൂരു: മോട്ടോർ വാഹന നിയമം ലംഘിച്ച ആഢംബര കാറുകൾ പിടിച്ചെടുത്തു. കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബംഗളൂരു നഗരത്തിൽ നിന്ന് റോൾസ് റോയ്‌സ് അടക്കം 16 വാഹനങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൽ നരേന്ദ്ര ഹോൾക്കറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിവാഹൻ ഡാറ്റാബേസിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം അടക്കമുളള വിവരങ്ങൾ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്‌ട്രയിൽ രജിസ്റ്റർ ചെയ്ത 16 കോടിയോളം വില വരുന്ന റോൾ റോയ്‌സ് ഇൻഷൂർ ചെയ്തിട്ടില്ല. കാറിനെകുറിച്ച് മറ്റു വിവരങ്ങൾ ലഭ്യമല്ല. ബോളിവുഡ് താരം 2019ൽ വാങ്ങിയ റോൾ റോയ്‌സാണെന്നാണ് ഓടിച്ചിരുന്ന വ്യക്തി വെളിപ്പെടുത്തിയത്.
Comments