ഹൈദരാബാദ്: യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ പെദ്ദപല്ലി ജില്ല സ്വദേശിയായ 27-കാരിയായ മൗനികയാണ് ആത്മഹത്യ ചെയ്തത്. എം.ടെക് രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്നു മൗനിക.
യൂണിവേഴ്‌സിറ്റി പരിസരത്തെ ഹോസ്റ്റൽ മുറിയിലായിരുന്നു മൗനികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. ‘അമ്മയും അച്ഛനും ക്ഷമിക്കണം അത് എന്റെ തെറ്റ്’ എന്നായിരുന്നു കുറിപ്പിൽ.
മാധപ്പൂരിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി രഘുനന്ദൻ റാവുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. സംശയാസ്പദമായ മരണത്തിന് ഗച്ചിബൗളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
















Comments