ന്യൂഡൽഹി: എയർ ഏഷ്യ വിമാനവും ഇൻഡിഗോ വിമാനവും കൂട്ടിമുട്ടലിൽ നിന്ന് തലനാഴിരയ്‌ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. എയർ ഏഷ്യയുടെ ഹൈദരാബാദ്-ചെന്നെ വിമാനവും ഇൻഡിഗോയുടെ ബെംഗളൂരു-വഡോര വിമാനവുമാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിമാനങ്ങളുടെ യാത്രപാത തമ്മിലുള്ള ദൂരം കുറഞ്ഞതാണ് പ്രശ്‌നം. സംഭവസമയം രണ്ടു വിമാനങ്ങളുടെയും യാത്രപാത തമ്മിലുള്ള ദൂരം എട്ടുകിലോമീറ്റർ മാത്രമായിരുന്നു. മുംബൈ വിമാനത്താവളത്തിന്റെ ഏകദേശം മുന്നൂറ് അടിയോളം മാത്രം ഉയരത്തിൽ വച്ചാണ് വിമാനങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞത്. കഴിഞ്ഞ ജനുവരി 29ന് ആണ് സംഭവം.ഗുരുതരമായ ഈ വീഴ്‌ച്ചക്ക് കാരണം എയർ ട്രാഫിക് കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അഹമ്മദാബാദിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് പോകുന്ന മിക്ക വിമാനങ്ങൾക്കും ഇത്തരത്തിൽ പ്രശ്‌നം സംഭവിക്കാറുണ്ട്. ഭാവ്‌നഗർ ഭാഗത്ത് വച്ചാണ് വിമാനങ്ങൾ തമ്മിൽ ഇത്രയടുത്ത് വരുന്നത്.
റിപ്പോർട്ട് പ്രകാരം എയർ ഏഷ്യ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ദിശയിലായിരുന്നു. എന്നിരുന്നാലും പിന്നീട് എയർ ഏഷ്യ ഇന്ത്യ വിമാനത്തിന്റെ ദിശയിൽ മാറ്റം വരുത്തിയതും എതിർ ദിശയിൽ നിന്ന് ഇൻഡിഗോ വിമാനം കടന്ന് വന്നതുമാണ് പ്രശ്‌നകാരണമായി പറയുന്നത്. ഉടൻ തന്നെ ഓട്ടോമാറ്റിക് ട്രാഫിക് കൺട്രോളർ സംവിധാനം സുരക്ഷാ മുന്നറിയിപ്പ് നൽകിയത് വലിയ ദുരന്തം ഒഴിവാക്കി.
ഓട്ടോമാറ്റിക് സംവിധാനം മുന്നറിയിപ്പ് നൽകിയെങ്കിലും ട്രാഫിക് കൺട്രോളർ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാത്തതാണ് പ്രശ്‌നം ഇത്ര ഗുരുതരമായതിന് കാരണം. അപകടം ആവർത്തിക്കാതിരിക്കാൽ മുൽകരുതലെന്നോണം, ഓട്ടോമാറ്റിക് സംവിധാനം മുന്നറിയിപ്പ് നൽകുന്നത് പ്രാധാന്യത്തിലെടുക്കാൻ ട്രാഫിക് കൺട്രോളർക്ക് കൂടുതൽ പരിശീലനം നൽകാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ലോക്ഡൗൺ സമയത്ത് കുറഞ്ഞ വിമാനസർവ്വീസ് കാരണം പലമേഖലകളിലും ട്രാഫിക്കിൽ മാറ്റം വരുത്തിയിരുന്നു. അത് പുനർനിർണയിക്കാനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി.
Comments